ബംഗളുരു: മുന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ഈ ആഴ്ച ബി ജെ പിയില്‍ ചേരും. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 15നോ 16 നോ ആയിരിക്കും കൃഷ്ണയുടെ ബി ജെ പി പ്രവേശനമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
84കാരനായ കൃഷ്ണ ജനുവരി 29നാണ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വച്ചത്. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: