കൊല്ലം: വെസ്റ്റ് വില്ലേജില്‍ ഇരട്ടക്കട ജംഗ്ഷനില്‍ ഇരട്ടക്കട കായല്‍വാരം കായല്‍ പുറമ്പോക്കിലെ അനധികൃത കായല്‍ കയ്യേറ്റത്തിന് നിരോധന ഉത്തരവ് നല്കി. പാറ കെട്ടിയും ബോട്ട് യാര്‍ഡ് സ്ഥാപിച്ചും നടത്തിയ കയ്യേറ്റത്തിനെതിരെ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസര്‍ കെ.പി.ഗിരിനാഥിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കൊല്ലം അഡിഷണല്‍ തഹസീദാര്‍ ടി.ഉണ്ണികൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: