കണ്ണൂര്‍: പെന്ഷന് പരിഷ്്ക്കരണത്തോട്് സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാകമ്മറ്റി കണ്ണൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ബജറ്റില്‍ പോലും പെന്ഷന് കുടിശ്ശിക സംബന്ധിച്ച് യാതൊരു പരാമര്‍ശവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. കുടിശ്ശിക മുഴുവന്‍ ഒറ്റത്തവണയായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ്് സി.സി.രവീന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി സുധീര്‍ യജ്ഞദാസ്, സംസ്ഥാന കൗണ്‍സിലര്‍ കെ.എന്‍.നാരായണന് മാസ്റ്റര്‍, എന്‍ജിഒ സംഘ് കണ്ണൂര്‍ താലൂക്ക് സെക്രട്ടറി കെ.കെ.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന് സ്വാഗതവും ജില്ലാ ട്രഷറര്‍ പി.ടി.ദേവരാജന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: