പട്ടികജാതി- വര്‍ഗ്ഗ മോര്‍ച്ച പ്രതിഷേധിച്ചു

Tuesday 14 March 2017 7:17 pm IST

കണ്ണൂര്‍: ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗമോര്‍ച്ച നടത്തിയ അവകാശ സംരക്ഷണ യാത്രക്ക് ശേഷം മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചരണങ്ങളില്‍ ജില്ലാകമ്മറ്റി പ്രതിഷേധിച്ചു. കാലാകാലങ്ങളായി ഇടത്-വലത് മുന്നണികള്‍ പട്ടികവിഭാഗക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ തുറന്നുകാണിച്ചുകൊണ്ടാണ് യാത്ര നടത്തിയത്. പട്ടികവിഭാഗം ബിജെപിയില്‍ അണിനിരക്കുമെന്ന ഭയവും ജില്ലയില്‍ പട്ടികമോര്‍ച്ച വളര്‍ന്നു വരുന്നതിലുള്ള അസഹിഷ്ണുതയുമാണ് ഈ ശ്രമത്തിന് പിന്നില്‍. പ്രതികള്‍ക്കെതിരേ സൈബര്‍ കുറ്റകൃത്യത്തിനും പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗ കമ്മീഷന്‍, ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. എന്‍.കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണന്‍, ബിജു കല്ലേന്‍, കെ.ശ്രീജിത്ത്, കെ.രജിനേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.