കണ്ണൂര്‍: മുനിസിപ്പല്‍ കോര്പ്പറേഷന് വ്യാപാരികളോട് കാട്ടുന്ന അനീതിക്കെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേഡിയം കോര്‍ണര്‍ പഴയ ബസ് സ്റ്റാന്റ് യൂണിറ്റ് പ്രതിഷേധിച്ചു. കോര്പ്പറേഷന് കീഴിലുള്ള കടമുറികളില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് അന്യായമായ വാടക വര്‍ദ്ധനവാണ് നടത്തുന്നത്. അഡീഷണല്‍ ഡിപ്പോസിറ്റ് ചുമത്തിയും കോമ്പൗണ്ട് ഫീസ് ഏര്‍പ്പെടുത്തിയും ഡെപ്പോസിറ്റ് തുക തിരിച്ച് നല്‍കാതിരിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ക്യാരിബാഗ് വിഷയത്തിലും പത്തിരട്ടിയിലധികം തൊഴില്‍ നികുതിയും വര്‍ദ്ധിപ്പിച്ച് വ്യാപരികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് മുനിസിപ്പല്‍ കോര്പ്പറേഷന്. ഈ വിഷയങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജന് തീയ്യറേത്ത് യോഗം ഉദ്ഘാടനം ചെയ്തു. കെ. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. അസീസ് വടക്കുമ്പാട്, പി.കെ.മുനീര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.അബ്ദുല്‍ നാസര്‍ (പ്രസിഡന്റ്), അസീസ് വടക്കുമ്പാട് (ജനറല്‍ സെക്രട്ടറി), പി.കെ.മുനീര്‍ (ട്രഷറര്‍), കെ.പി.റഫീഖ്, വി.പ്രസാദ്, എം. പ്രഭാകരന് (വൈസ് പ്രസിഡന്റുമാര്‍), രജീഷ് ജോര്‍ജ്ജ്, എം.പി.രാ
ജേഷ്, കെ.കെ. മഷൂദ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: