കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കറന്‍സി നിരോധനം ഇന്ത്യന്‍ ജനത അംഗീകരിച്ചതിനാലാണ് യുപി ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ സഖ്യം വിജയിച്ചതെന്ന് പിഎസ്പി കണ്ണൂര്‍ ജില്ലാ ചെയര്മാന് കൊറ്റിയാല്‍ കൃഷ്ണന് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. അടുത്ത് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യം വിജയമുറപ്പിച്ച സാഹചര്യത്തില്‍ ഏക സിവില്‍കോഡ് നിയമം നടപ്പിലാക്കുവാനുള്ള സമ്മതപത്രം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം. ഇന്ത്യ എന്നാല്‍ ഹിന്ദു സംസ്കാരം പൂര്‍ണമായും അംഗീകരിച്ച രാജ്യമാണ്. ഏക സിവില്‍കോഡ് നിയമം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. മതത്തിന്റെ പേരില്‍ സ്ത്രീകളുടെ സുഖസൗകര്യം നശിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുസമൂഹം ഒറ്റക്കെട്ടായി എന്‍ഡിഎ സഖ്യത്തിനൊപ്പമാണെന്ന് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പ്രാകൃത കമ്മ്യൂണിസത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി കൊലക്കത്തിയുമായി നാടു ഭരിക്കുന്ന ഭീകരപ്രസ്ഥാനത്തെ മനുഷ്യസ്നേഹികള്‍ തിരിച്ചറിയണം. കേരളത്തിന്റെ സമഗ്രവികസനത്തിന് എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്നും കൊറ്റിയാല്‍ കൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: