കായല്‍ മാലിന്യം ; മത്സ്യമ്പത്ത് അപ്രത്യക്ഷമായി

Tuesday 14 March 2017 6:22 pm IST

അരുര്‍: കൈതപുഴ കായലില്‍ വിഷമയമായി, പരമ്പരാഗതമായ മത്സ്യസമ്പത്തുകള്‍ അപ്രത്യക്ഷമായി. കൈതപുഴകായലിനോട് ചേര്‍ന്നുളള ഇടകോച്ചി, കുമ്പളങ്ങി കാക്കത്തുരുത്ത് കുടപുറം കായലുകളിലാണ് വിഷമയമായ മാലിന്യം നിറഞ്ഞിരിക്കുന്നത്. കായലില്‍നിന്നും മത്സ്യബന്ധനം നടത്തി ഉപജീവിതം നടത്തു മത്സതോഴിലാളികള്‍, കക്കാ തോഴിലാളകള്‍ മാസങ്ങളായി ദുരിതത്തിലാണ്. പരമ്പരാഗത മത്സ്യഇനങ്ങളായ കരിമീന്‍, കണവ, പൂമീന്‍ കട്‌ല തുടങ്ങിയവയൊക്ക വംശനാശം സഭവിച്ചതായി പഠനങ്ങള്‍ തെളീയിക്കുന്നു. കായലില്‍ മുങ്ങി കക്കവാരുന്ന തൊഴിലാളികളുടെ ശരീരം ചൊറിഞ്ഞപൊട്ടുന്നതിനാല്‍ പരമ്പരാഗത തൊഴിലാളികളും പ്രതിസന്ധിയാലാണ്. ചെമ്മീന്‍ പീലിങ് ഷെഡുകളില്‍ നിന്നും, ഫ്രീസിങ് പ്ലാന്റുകളില്‍ നിന്നും പുറംതളളുന്ന മലിന ജലത്തിന് പുറമേ കമ്പനികളിലെ അഴുകിയ മത്സ്യ മാംസാവശിഷ്ടങ്ങളും കായലിലേക്കാണ് തളളുന്നത്. ഇത്തരത്തിലുളള കമ്പനിമാലിന്യങ്ങളില്‍ അടങ്ങിയിട്ടുളള വീര്യമേറിയ ആസിഡ് ടീപ്പോള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ, ക്ലോറിന്‍ തുടങ്ങിയവയാണ് കായല്‍വെളള ത്തില്‍ ഒഴികിയെത്തുന്നത്. കോടംതുരുത്ത്,കുത്ത്യയതോട്,എഴുപുന്ന, അരുര്‍ പഞ്ചായത്തുകളിലെ വന്‍കിട വ്യവസായശാലകളില്‍ നിന്നും പുറംതളളുന്ന മാലിന്ന്യങ്ങള്‍ ശുദ്ധീകരിച്ചതന് ശേഷമേ ജലാശയങ്ങളിലേയ്ക്ക ഒഴുക്കുവു എന്ന നിയമത്തെ മറികടന്ന് ആരോഗ്യവകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.