എസ്എന്‍ഡിപി കുട്ടനാട് യൂണിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം 19ന്

Tuesday 14 March 2017 6:23 pm IST

കുട്ടനാട്: എസ്എന്‍ഡിപി യോഗം കുട്ടനാട് യൂണിയന്റെ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലായി. മങ്കൊമ്പ് ജങ്ഷനും ബ്ലോക്ക് ജങ്ഷനും മധ്യത്തിലായാണ് പുതിയ മന്ദിരം സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളിലായി 25,500 ചതുരശ്ര അടിയിലാണു മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പുതിയ ആസ്ഥാന മന്ദിരം 19ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് പി.പി.മധുസൂദനന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി 18നു ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ കാര്‍മികത്വത്തില്‍ ശ്രീനാരായണ ദിവ്യ സത്‌സംഗമവും ഗുരുപൂജയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.