പിലാത്തറ: കടന്നപ്പള്ളി കളളക്കാം തോടില്‍ വ്യാപക തീപ്പിടുത്തം. ഏക്കറുകളോളം കശുമാവിന് തോട്ടം കത്തിനശിച്ചു. ഒഴിഞ്ഞ പറമ്പുകളിലുള്ള പാറപ്പുല്ലുകളും കുറ്റിക്കാടുകളും കത്തി തീ വ്യാപകമായി പടര്‍ന്നു. തിങ്കളാഴ്ച ഉച്ചക്കാണ് തീ പടര്‍ന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച് നല്കിയ ഇരുപത്തിയഞ്ചോളം പേരുടെ മിച്ചഭൂമി സ്വലങ്ങളില്‍ കശുമാവും മറ്റ് ഫലവൃക്ഷങ്ങളും കത്തിനശിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ നിന്ന് എത്തിയ അഗ്നി സേനാ തീയണച്ചു. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഭൂദാനം കോളനി പ്രദേശത്തും ഏക്കറുകളോളം സ്ഥലത്ത് തീ പടര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: