കണ്ണൂര്‍: ‘ഗീത പഠിക്കൂ വേദത്തിലേക്ക് മടങ്ങൂ’ എന്ന സന്ദേശവുമായി മഹാശയ് ധരംപാല്‍ എംഡിഎച്ച് വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന്റെയും യഥാര്‍ത്ഥ ഭഗവത്ഗീതയുടെ പ്രദര്‍ശനത്തിന്റെയും ഗീതാജ്ഞാന യജ്ഞത്തിന്റെയും പ്രചാരണാര്‍ത്ഥം നടന്നു വരുന്ന വിളംബര രഥയാത്ര ഇന്ന് കണ്ണൂരിലെത്തുമെന്ന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം 20 ന് പാറശ്ശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച രഥയാത്രയാണ് ഇന്ന് കണ്ണൂരിലെത്തുന്നത്. രാവിലെ 7 മണിക്ക് കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ യാത്രക്ക് സ്വീകരണം നല്‍കും. പ്രധാന ആശ്രമങ്ങളിലും ക്ഷേത്രങ്ങളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും. 16 ന് പാടിക്കുറ്റി മഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് 12.30 ന് തേര്‍ത്തല്ലി ശിവക്ഷേത്രത്തിലെ സ്വീകരണത്തിനു ശേഷം രഥയാത്ര ഉച്ചക്ക് രണ്ടര മണിയോടെ കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കും. 19 ന് വൈകുന്നേരം കാസര്‍കോട് ജില്ലയിലെ പര്യടനത്തിനു ശേഷം വീണ്ടും യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 20, 21, 22 തീയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തി 22 ന് വൈകുന്നേരം അഴീയൂര്‍ വേണു ഗോപാല ക്ഷേത്രത്തിലെത്തുന്ന രഥയാത്രയുടെ കണ്ണൂരിലെ പര്യടനം അവസാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍.രാധാകൃഷ്ണന്, അഡ്വ.കെ.വിജയന്, എം.സന്തോഷ്, എന്‍.പി.ജനാര്ദ്ദനന്, ഇ.പി.ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: