ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിന് സമീപത്തെ മദ്രസയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട തരുവണ സ്വദേശി മുഹമ്മദ് റാഫി (26)യെ ആണ് മുഴക്കുന്ന് എസ്ഐ രവീന്ദ്രന് അറസ്റ്റ് ചെയ്തത്. 11 വയസ്സിനു താഴെയുള്ള നാലു പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് വിവരം. കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഒരു മാസം മുമ്പാണ് ഇയാള്‍ മദ്രസയില്‍ അധ്യാപകനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: