കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ എം. രത്നസിങിന് അന്ത്യാഞ്ജലി. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു.
സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ രത്നസിങിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അബ്ദുള്‍ റഹീം, ജസ്റ്റിസ് കെ. ഹരിലാല്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, അടൂര്‍ പ്രകാശ് എംഎല്‍എ, മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍, റിട്ട. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, ഗായകന് സുനില്‍കുമാര്‍, തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: