കോട്ടയം: എം.ജി.സര്‍വ്വകലാശാല, രാജീവ് ഗാന്ധി ചെയര്‍ ഫോര്‍ പബ്ലിക് പോളിസ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ-പാക്കിസ്ഥാന് റിലേഷന്‍സ് എന്ന വിഷയത്തില്‍ ഏകദിനശില്‍പ്പശാല 15ന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് അദ്ധ്യക്ഷത വഹിക്കും.
മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. സുരേഷ് കുറുപ്പ് എംഎല്‍എ, പ്രോ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റ് അംഗം കെ.ഷറഫുദ്ദീന്, സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ രിലേഷന്സ് വകുപ്പ് മേധാവി ഡോ.എ.എം.തോമസ്, രാജീവ് ഗാന്ധി ചെയര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.സി.വിനോദന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഉറി ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചതുമൂലം അന്താരാഷ്ട്രതലങ്ങളില്‍ ഉരുത്തിരിഞ്ഞ നീക്കങ്ങളെപ്പറ്റി പ്രത്യേക ചര്‍ച്ചയുണ്ടാകും. അദ്ധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: