കഞ്ചാവുമായി പിടിയില്‍

Tuesday 14 March 2017 8:58 pm IST

കുമളി: എസ്റ്റേറ്റ് മേഖലയില്‍ കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി വന്നിരുന്നയാള്‍ കാല്‍കിലോ കഞ്ചാവുമായി കുമളി എക്‌സൈസിന്റെ പിടിയിലായി. മുരിക്കടി പാറമട സ്വദേശി അണ്ണാദൊരൈ (64) ആണ് പിടിയിലായത്. തമിഴ്‌നാട് ഗൂഡല്ലൂരില്‍ നിന്നും കഞ്ചാവ് വാങ്ങി മടങ്ങി വരുന്ന വഴിയാണ് പ്രതി പിടിയിലാവുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിജി കെ ഗോപാല്‍, ബിനീഷ്‌കുമാര്‍ പി എസ്, സുനില്‍കുമാര്‍ പി ആര്‍, പ്രിവന്റീവ് ഓഫീസര്‍ വി വിപിന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.