കഞ്ചാവുമായി യുവാവ് പിടിയില്‍

Tuesday 14 March 2017 8:58 pm IST

ബോഡിമെട്ട്: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തുന്നയാള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി വേങ്ങര മുതലമാട്കരയില്‍ കുളത്ത് മാട്ടില്‍ വീട്ടില്‍ മൊയ്ദീന്‍(24) ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നു 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അതിര്‍ത്തി ഭാഗങ്ങളില്‍ റിസോര്‍ട്ടില്‍ ജോലിയ്ക്ക് വന്നയാളാണെന്നാണ് പ്രതി എക്‌സൈസുകാരോട് പറഞ്ഞത്. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.