പട്ടാപ്പകല്‍ വീട്ടില്‍ മോഷണശ്രമം

Tuesday 14 March 2017 9:13 pm IST

വരാക്കര: ഐനിക്കല്‍മൂലയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണശ്രമം. തൈപറമ്പില്‍ അഭിമന്യുവിന്റെ വീട്ടിലാണ് മോഷണം ശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണശ്രമം നടന്നത്. മുറിയിലും ഹാളിലും ഉള്ള അലമാരയും മേശയും തുറന്നിട്ട നിലയിലാണ്. പുറകിലെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. സമീപത്തെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനു ശേഷമാണ് വീട്ടില്‍ കയറിയതെന്ന് സംശയിക്കുന്നു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.