തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അക്കാദമി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് ദേശീയ ചലച്ചിത്രോത്സവം മാര്‍ച്ച് 18 മുതല്‍ 21 വരെ മുഗള്മാളിലെ കാര്‍ണിവല്‍ സിനിമാസില്‍ നടക്കും. ഉദ്ഘാടനം മാര്‍ച്ച് 18 വൈകീട്ട് 6 ന് മുഗള്മാളിനു മുന്പിലെ വില്ലേജ് ഓഫീസ് ഗ്രൗണ്ടില്‍ വ്യവസായവകുപ്പു മന്ത്രി എ.സി.മൊയ്തീന് നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വിപിന്‍ ചന്ദ്രന് അദ്ധ്യക്ഷത വഹിയ്ക്കും. ദേശീയ പുരസ്ക്കാര ജേതാക്കളെ കൃഷി വകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആദരിക്കും. തമിഴ് സംവിധായകന് വെട്രിമാരന് മുഖ്യാതിഥിയായിരിക്കും. വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. ബുളളറ്റിന്‍ പ്രകാശനം ടൈണ്മാസ്റ്റര് എംഎല്‍എ നിര്‍വഹിയ്ക്കും.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ ഫെസ്റ്റിവെല്‍ വിശദീകരണം നടത്തും. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ കമല്‍ ആമുഖാവതരണം നടത്തും. സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറയും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിനായകന്, മണികണ്ഠന് ആചാരി തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഊരാളിസംഘത്തിന്റെ സംഗീത വിരുന്നുണ്ടാകും. ഉദ്ഘാടന ചിത്രം ഏ ബില്യണ്‍ കളര്‍ സ്റ്റോറി (ഹിന്ദി)യാണ്. തുടര്‍ന്ന് വിവിധ ചിത്രങ്ങളുടെ പ്രദര്‍ശനം കാര്‍ണിവെല്‍ സിനിമാസിന്റെ രണ്ടു സ്ക്രീനുകളിലായി നടക്കും. രജിസ്ട്രേഷന് ഫീസ് 100 രൂപ. വിദ്യാര്‍ത്ഥികള്‍ 75 രൂപ നല്കിയാല് മതി. വെബ് സൈറ്റ് ംംം.ിളളസ.രീ.ശി ഫോണ്‍ : 9946786210.
പ്രതികരിക്കാൻ ഇവിടെ എഴുതുക: