കോഴിക്കോട്: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് സം സ്ഥാന ജോയിന്റ് സെക്രട്ടറി ടി. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ദിനകരന് അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സംഘടനാ സെക്രട്ടറി കെ. ശ്രീധരന്, ജില്ലാ രക്ഷാധികാരി ഡോ. കെ.വി. ഭാസ്കരന്, ജില്ലാ സെക്രട്ടറി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ടി. രാജശേഖരന് സ്വാഗതസംഘ പ്രഖ്യാപനം നടത്തി. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈത ന്യ (മുഖ്യ രക്ഷാധികാരികള്‍), ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, എന്‍. പി. രാധാകൃഷ്ണന്, യു.വി. മോഹന്‍ദാസ്, ഡോ. കെ.വി. ഭാസ്കരന്, കെ. ദാസന് മാറാട്, സി.പി. ഗോപീകൃഷ്ണന്, പി. രഘുനാഥ്, സി. സുധീഷ് (രക്ഷാധികാരികള്‍), ഡോ. സി. ത്യാഗരാജ് (അദ്ധ്യക്ഷന്‍), ഉണ്ണിമാധവന്, കൃഷ്ണദാസ് താമരശ്ശേരി, മോഹന്‍ലാല്‍, മണ്ടിലേടത്ത് രവി, എന്‍.പി. രൂപേഷ് (ഉപാദ്ധ്യക്ഷന്മാര്), സി. സുനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍), ഷാജി മാറാട് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: