രാമപുരം ക്ഷേത്രത്തില്‍ ഉത്സവം 17മുതല്‍

Tuesday 14 March 2017 10:23 pm IST

പാലാ: രാമപുരം ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ഉത്സവം മാര്‍ച്ച് 17ന് തുടങ്ങി 24ന് ആറാട്ടോടെ സമാപിക്കും. 17ന് രാത്രി 8ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് ഇല്ലം ബാബു നമ്പൂതിരി മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും. 2മുതല്‍ 7വരെ ഉത്സവദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ രാവിലെ 7മുതല്‍ പുരാണപാരായണം, 9ന് ശ്രീബലി എഴുന്നള്ളിപ്പ്, 10മുതല്‍ ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം , രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങില്‍ 18ന് രാത്രി 9.30മുതല്‍ മേജര്‍സെറ്റ് കഥകളി, 19ന് വൈകിട്ട് വയലിന്‍ സോളോ, 20ന് വൈകിട്ട് നാമജപലഹരി. 21ന് വൈകിട്ട് 7ന് ഓട്ടന്‍തുള്ളല്‍, 22ന് 7ന് തിരുവാതിരകളി, 23ന് വൈകിട്ട് 7ന് ഓട്ടന്‍തുള്ളള്‍, രാത്രി 9ന് നാദലയവിന്യാസം, 24ന് ആറാട്ട്, രാവിലെ 9മുതല്‍ വിശേഷാല്‍ ശ്രീബലി, വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, അമനകര ഭരതസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് ശേഷം രാത്രി 8ന് പള്ളിയാമ്പുറ മഹാദേവക്ഷേത്രത്തിന് മുന്നില്‍ എതിരേല്‍പ്പ്, 12.30ന് ആറാട്ട് വിളക്ക്, കൊടിയിറക്ക് എന്നിവയാണ് പരിപാടികള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.