ദമ്പതികളെ ആദരിച്ചു
Tuesday 14 March 2017 10:32 pm IST
കറുകച്ചാല്‍: നെടുംകുന്നം പഞ്ചായത്ത് 1-ാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകരും അങ്കണവാടിയും വയോജന ക്ലബ്ബും ചേര്‍ന്ന് വനിതാ ദിനാചരണവും വിവാഹത്തിന്റെ 50 വര്‍ഷം പിന്നിട്ട ദമ്പതികളെ ആദരിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദമ്പതിമാരെ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ ആദരിച്ചു. നെടുംകുന്നം റീജണല്‍ ബ്ലോക്ക്പ്രസിഡന്റ് വിശ്വംഭരന് പഞ്ചായത്തംഗം എ.ജെ. ജോണ്‍, ഷീന തങ്കച്ചന്, ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.