കിയാല്‍ ഓഫീസ് ഉപരോധിച്ചു

Tuesday 14 March 2017 10:52 pm IST

മട്ടന്നൂര്‍: വിമാനത്താവളത്തിന് ഭൂമി വിട്ടുനല്‍കിയ കുടുംബാംഗങ്ങളും ജോലിക്കപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളും കിയാല്‍ ഓഫീസ് ഉപരോധിച്ചു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് പ്രകാരം ജോലി നല്‍ക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച കണ്ണൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചക്ക് ക്ഷമിച്ചിരുന്നു. എന്നാല്‍ അഭിമുഖം നടത്തന്നത് ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടിയാണെന്നും പ്രതിമാസം 10,000 രൂപ വേതനത്തില്‍ 3 വര്‍ഷത്തേക്കുളള താത്കാലിക ജോലി മാത്രമാണന്നും മനസ്സിലായപ്പോള്‍ അഭിമുഖം ബഹിഷ്‌കരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. വീട് നഷ്ടപ്പെട്ട 178 പേരുണ്ടെങ്കിലും 131 പേരെ മാത്രമാണ് കിയാല്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഇന്നലെ കാലത്ത് വീട് നഷ്ടപ്പെട്ട കുടുംബാംഗങ്ങളും ഉദ്യോഗാര്‍ത്ഥികളും മട്ടന്നൂര്‍ നഗരസഭാ കാര്യാലയത്തിന് സമീപമുള്ള കിയാല്‍ ഓഫീസ് ഉപരോധിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രാജന്‍ പുതുക്കുടി, അന്‍സാരി തില്ലങ്കേരി, പി.പുരുഷോത്തമന്‍, റിജില്‍ മാക്കുറ്റി എന്നിവര്‍ കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 23ന് കിയാല്‍ എംഡിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.