ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പരിധിയില്‍ കാര്യങ്കോടു പുഴയില്‍ നിന്നും വെള്ളമൂറ്റുന്നതിന് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം. കോഴിച്ചാല്‍ സ്വദേശി തേന്പുളിക്കല് ജോസ് ജോസഫാണ് ഇന്നലെ വൈകുന്നേരം ചെറുപുഴ പഞ്ചായത്തോഫീസിനു മുന്നില്‍ സത്യാഗ്രഹസമരം നടത്തിയത്. പഞ്ചായത്തോഫീസിനു മുന്നില്‍ കിടപ്പുസമരം നടത്താന്‍ പായയുമായാണ്് ഇയാള്‍ എത്തിയത്. വിവരമറിഞ്ഞ് ചെറുപുഴ സ്റ്റേഷനില്‍ നിന്നും പോലീസും സ്ഥലത്തെത്തി. കാര്യങ്കോടു പുഴയില്‍ നിന്നും അനധികൃതമായി ജലം പമ്പു ചെയ്യുവാന്‍ പാടില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പുണ്ടെങ്കിലും നിരവധി മോട്ടോറുകളാണ് പുഴയിലുള്ളത്. രാവിലെ മുതല്‍ ഇവ വെള്ളം പമ്പു ചെയ്യാറുണ്ട്. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം ജലചൂഷണം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ജോസ് ജോസഫുമായി ചര്‍ച്ച നടത്തുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: