മാഹി: പോണ്ടിച്ചേരി സംസ്ഥാനത്തെ നാല് ഗവ. ഫ്രഞ്ച് ഹൈസ്കൂളുകളിലെ ത്രോസ്യാം എന്നറിയപ്പെടുന്ന പത്താം ക്ലാസുകാര്‍ക്കുളള ബ്രവേ എലൈമാന്തേര്‍ പരീക്ഷ മാര്‍ച്ച 15നു ബുധനാഴ്ച ആരംഭിക്കും. ഫ്രഞ്ചു മാധ്യമത്തിലുളള പരീക്ഷാസിലബസ് കൊണ്ടും രീതി കൊണ്ടും ഏറെ വ്യത്യസ്തമാണ്. എഴുത്തു പരീക്ഷയെ തുടര്‍ന്ന് കുട്ടികള്‍ പോണ്ടിച്ചേരിയില്‍ വച്ചു നടക്കുന്ന വാചാ പരീക്ഷയിലും മികവു തെളിയിക്കേണ്ടതുണ്ട്.
പോണ്ടിച്ചേരിയില്‍ നടക്കുന്ന കേന്ദ്രീകൃത മൂല്യ നിര്‍ണയത്തില്‍ അമ്പതു ശതമാനം മാര്‍ക്ക് കു നേടുന്നവര്‍ക്ക് മാത്രമേ തുടര്‍ പഠനത്തിനുളള യോഗ്യത ലഭിക്കൂ. കലാകായിക രംഗങ്ങളിലെ മികവു വിലയിരുത്തുന്ന ഏക പൊതു പരീക്ഷ എന്ന സവിശേഷതയും ബ്രവേ പരീക്ഷക്കുണ്ട്.
പോണ്ടിച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ബ്രവേ എലൈമാന്തേര്‍ പരീക്ഷയുടെ മയ്യഴിയിലെ മേല്‍നോട്ടം വിദ്യഭ്യാസ വകുപ്പ് മേലധ്യക്ഷന് ചെയര്‍മാനായ പ്രത്യക കമ്മറ്റിക്കാണ്. പുതുച്ചേരി സര്‍ക്കാരിന്റെ മുദ്രയുളള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ ഏക എസ്എസ്എല്‍സി പരീക്ഷയുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: