വിദ്യാഭ്യാസ സെമിനാര്‍ നാളെ

Tuesday 14 March 2017 11:05 pm IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നാളെ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കും. ശിക്ഷക് സദനില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന കരിക്കുലം കമ്മറ്റി അംഗം ഡോ.കെ.എന്‍.ഗണേഷ് വിഷയമവതരിപ്പിക്കും. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ മോഡറേറ്ററാകും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ചന്ദ്രന്‍, കെ.ബാലകൃഷ്ണന്‍, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി എന്‍.തമ്പാന്‍, എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ.കെ.ജയകൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്‍.സുബ്രഹ്മണ്യന്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.പ്രകാശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഡിപിഒ ഡോ.പി.വി.പുരുഷോത്തമന്‍, എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.