28-ാം മൈല്‍ പാലം അപകടാവസ്ഥയില്‍

Tuesday 14 March 2017 10:59 pm IST

നാവായിക്കുളം: 28-ാം മൈല്‍ നാലുമുക്കിനും വെട്ടിയറ ജംഗ്ഷനും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പാലം അപടകാവസ്ഥയിലായി. നാവായിക്കുളം വില്ലേജ് ഓഫീസിനെയും ഫാര്‍മസി ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗമാണ് പാലം. നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്തു മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഈ റോഡ് വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നത്. 20ല്‍പരം സ്‌കൂള്‍ ബസുകള്‍ ഇതുവഴി നിത്യവും കടന്നു പോകുന്നു. പാലത്തിന് ഇരുന്നൂറ് മീറ്റര്‍ അകലെയാണ് വെട്ടിയറ ഗവണ്‍മെന്റ് എല്‍പിഎസ്. വിവിധപ്രദേശങ്ങളില്‍നിന്ന് 28-ാം മൈല്‍ ചന്തയിലേക്ക് വരുന്നതും പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രദേശവാസികള്‍ പോകുന്നത് ഈ റോഡുവഴിയാണ്. പാലത്തിന്റെ അടിഭാഗത്തെ കമ്പി പൂര്‍ണമായും ദ്രവിച്ച അവസ്ഥയിലാണ്. ചിലഭാഗം അടന്ന് വീഴുകയും ചെയ്തു. കൈവരിയിലുള്ള കെട്ടും പൊളിഞ്ഞ അവസ്ഥയിലാണ.് ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ആശ്രയിക്കുന്ന ഈ പാലം അടിയന്തരമായി നന്നാക്കണം എന്നും വര്‍ഷങ്ങളുടെ കാലപ്പഴക്കം ഉള്ള ഈ പാലം അറ്റകുറ്റപണികള്‍ നടത്തി അപകടാവസ്ഥ ഒഴിവാക്കണം എന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ബിജെപി നാവായിക്കുളം പഞ്ചായത്ത് സമിതി അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.