തിരുവനന്തപുരം: സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം, കേരളീയ നൃത്ത നാട്യ പുരസസ്കാരം എന്നിവ പ്രഖ്യാപിച്ചു. സംസ്ഥാന കഥകളി പുരസ്കാരത്തിന് സദനം കൃഷ്ണന്‍കുട്ടിയും, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസസ്കാരത്തിന് ചെങ്ങമനാട് അപ്പുനായര്‍ക്കും, കേരളീയ നൃത്ത നാട്യ പുരസ്കാരത്തിന് കലാമണ്ഡലം ശിവന് നമ്പൂതിരിയും അര്‍ഹനായി.
കഥകളിയിലെ കത്തി, പച്ച, കരി, വെള്ളത്താടി വേഷങ്ങളില്‍ ഒരു പോലെ പ്രശോഭിക്കുന്ന അതുല്യ കലാകാരനാണ് സദനം കൃഷ്ണന് കുട്ടി. രാവണന്, കീചകന്, ബാഹുകന്, നളന്, കചന് എന്നീ വേഷങ്ങളില്‍ അരങ്ങില്‍ നിറഞ്ഞാടിയ സദനം കൃഷ്ണന് കുട്ടി കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
പഞ്ചവാദ്യത്തിലെ കൊമ്പു വാദനത്തില്‍ പ്രമുഖനാണ് ചെങ്ങമനാട് അപ്പു നായര്‍. വാദ്യ രംഗത്തെ അതികായന്മാര്ക്കൊപ്പം നിരവധി വേദികളിലൂടെ ആസ്വാദക മനസ്സില്‍ ഇടം നേടിഅപ്പു നായര്‍
കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്, കലാമണ്ഡലം വാസു പിഷാരടി, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സി.പി. ഉണ്ണികൃഷ്ണന്, സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. സജിനി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് കഥകളി പുരസ്കാരം നിര്‍ണയിച്ചത്.
കലാമണ്ഡലം ഡോ. എം.സി. ദിലീപ്കുമാര്, പെരുവനം കുട്ടന്മാരാര്, ചെര്‍പ്പുളശേരി ശിവന്, ഡോ. കെ.സി.നാരായണന്, സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി, എസ്. സജിനി എന്നിവര്‍ അംഗങ്ങളായ സമിതിയാണ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം നിര്‍ണ്ണയിച്ചത്.
ഒരുലക്ഷംരൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ. ബാലന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: