കണ്ണൂര്‍: യൂണിവേഴ്സിറ്റിയിലെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായ പരാതിയില്‍ അധ്യാപകനെതിരെ നടപടിയെടുക്കാത്ത യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സിന്‍ഡിക്കേറ്റ് യോഗത്തിനിടയില്‍ വനിതാ ജീവനക്കാരുടെ വായ്മൂടിക്കെട്ടി പ്രതിഷേധം. ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സിന്‍ഡിക്കേറ്റ് യോഗം നടക്കവേയാണ് പ്രതിപക്ഷ യൂനിയിനില്പ്പെട്ട വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ആരോപിതനായ അധ്യാപകനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരം കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂനിയന്‍ വനിതാ ഫോറം അധ്യക്ഷ പി.എം.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ. അനൂപ അധ്യക്ഷത വഹിച്ചു. വി.ഒ.പ്രിയ, അശ്വതി എന്നിവര്‍ സംസാരിച്ചു. എന്‍.വിദ്യ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: