കൊച്ചി: ബിപിസിഎല്ലിനായി കുടിയിറക്കപ്പെട്ട തൊഴിലാളികള്‍ ഏപ്രില്‍ നാലിന് റിഫൈനറി ഗേറ്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 9.30ന് മാര്‍ച്ച് ആരംഭിക്കുമെന്ന് തൊഴിലാളികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്ത് വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ പുതിയ പ്രൊജക്ട് വന്നപ്പോള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. 28 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 2016ല്‍ പിഡിപിപി പ്രൊജക്ടില്‍ കുടിയിറക്കപ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടേണ്ട അര്‍ഹമായ വിഹിതം നിഷേധിച്ചപ്പോള്‍ സിഐടിയു യൂണിയനുമായി തര്‍ക്കം ഉണ്ടായിരുന്നു.
പിന്നീട് ഐഡികാര്ഡുളളവര്ക്ക് പ്രൊജക്ടില്‍ തൊഴില്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ലോഡിങ്ങ് അണ്‍ലോഡിങ്ങ് തൊഴിലുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കുടിയറക്കപ്പെട്ടവന് തൊഴില്‍ ഉറപ്പാക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിയാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: