ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: കാലാവധി നീട്ടി

Sunday 10 July 2011 10:59 pm IST

കാസര്‍കോട്‌: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ഉപഭോക്താക്കള്‍ക്ക്‌ ഇളവുകളോടെ വായ്പ തിരിച്ചടുക്കുന്നതിനുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പദ്ധതി പ്രകാരം ഇഡബ്ള്യുഎസ്‌, എല്‍ഐജി, എംഐജി വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക്‌ പിഴപ്പലിശ പൂര്‍ണ്ണമായും, മുടക്കപ്പലിശ 70 ശതമാനവും ബാക്കി നില്‍ക്കുന്ന മുതലിണ്റ്റെ 5 ശതമാനവും ഇളവ്‌ ലഭിക്കും. എച്ച്‌ ഐ ജി, ഹയര്‍ പര്‍ച്ചേസ്‌ ഗുണഭോക്താക്കള്‍ക്ക്‌ പിഴപ്പലിശ പൂര്‍ണ്ണമായും മുടക്കപ്പലിശ50 ശതമാനവും ബാക്കി നില്‍ക്കുന്ന മുതലിണ്റ്റെ 5 ശതമാനവുമാണ്‌ ഇളവ്‌ ലഭിക്കുക.