അപ്പുനായര്‍:  അര്‍ഹതക്ക് അംഗീകാരം

Tuesday 14 March 2017 11:53 pm IST

കൊച്ചി: പ്രസിദ്ധമായ നായത്തോടന്‍ ശൈലിയുടെ പ്രയോക്താവ് ചെങ്ങമനാട് അപ്പുനായര്‍ കൊമ്പുവാദ്യത്തിന്റെ കുലപതിയാണ്. തൃശൂര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിയായി രണ്ടുപതിറ്റാണ്ട് പ്രവര്‍ത്തിച്ചശേഷം പുതുതലമുറയ്ക്ക് വഴികൊടുക്കുകയായിരുന്നു. 
തൃപ്പൂണിത്തുറ, എറണാകുളം, ഉത്രാളി തുടങ്ങി കേരളത്തിലെ പ്രസിദ്ധപൂരങ്ങള്‍ക്ക് പ്രമാണിയായി നിലകൊണ്ടനായര്‍ക്ക് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജന്മനാട്ടില്‍ നിന്നും നേടിയ വീരശൃംഖലയാണ് ഇതില്‍ മുഖ്യം. വൈപ്പിന്‍ രാമന്‍ നായരുടെ ശിഷ്യനായി  ഏഴുപതിറ്റാണ്ടായി ഉത്സവനഗരിയുടെ തിലകക്കുറിയായി അറിയപ്പെട്ടുതുടങ്ങിയിട്ട്. ഒട്ടേറെ ശിഷ്യന്മാരുണ്ട്. തന്മാട്ട് അപ്പുനായര്‍ അരങ്ങൊഴിഞ്ഞശേഷം ഈരംഗത്തെ കുലപതിയായി. 
കൊമ്പുപറ്റിന് തനതായശൈലിനിറച്ചുകൊണ്ടുവന്ന അപ്പുനായര്‍ കൊടുങ്ങല്ലൂര്‍ തലപ്പൊലിക്കാണ് ആദ്യവായിപ്രമാണിയായത്. അനാരോഗ്യത്താല്‍ വലിയപൂരങ്ങളില്‍നിന്ന് കഴിഞ്ഞവര്‍ഷം മുതല്‍ ഒഴിഞ്ഞു. ഇന്നും ശിഷ്യര്‍ക്കൊപ്പം യാത്രയില്‍ത്തന്നെയാണ്. 
പേരക്കുട്ടികള്‍ അപ്പുവാശാനൊപ്പം വാദ്യനിരയിലുണ്ട്. തെക്കുംവടക്കും ഒരുപോലെ സ്വീകാര്യനായ അപ്പുനായര്‍ക്ക് പല്ലാവൂര്‍ പുരസ്‌ക്കാരം നേടിയതിന്റെ സന്തോഷമാണ്.കൊച്ചിന്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍ പോര്‍ട്ടിന്റെ സമീപം തുരുത്തിശ്ശേരിഗ്രാമത്തില്‍. ശിഷ്യരും, ആസ്വാദകരും ഉത്സവാഘോഷസമിതികളുടേയും അഭിനന്ദന പ്രവാഹം ആശാനെ തേടിവന്നുകൊണ്ടിരിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.