നെടുമ്പാശ്ശേരി: കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപയുമായി മുങ്ങിയയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. കൊല്ലം ഓച്ചിറ പായിക്കുഴി മദീന മന്‍സിലില്‍ മാഹിന്‍ റഹിം (35) മാണ് പിടിയിലായത്.
കുവൈറ്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ പ്രതിക്ക് ഉടമ മറ്റൊരു സ്ഥാപത്തില്‍ നല്കാന് കൊടുത്ത പണവുമായിട്ടാണ് മുങ്ങിയത്. പണം നല്‍കാതെ മാഹിന്‍ നാടുവിട്ടു എന്ന് വ്യക്തമായതിനെതുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എംബസി കേരള പോലിസിന് വിവരം കൈമാറുകയും ഉടന്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം നെടുമ്പാശ്ശേരി എസ്ഐ വി.എസ് ഹരിയുടെ നേത്യത്വത്തില്‍ പ്രതിയെ പിടികൂടി. ഇയാളില്‍നിന്ന് 3ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി പണം ആര്‍ക്ക് നല്കിയെന്നതിനെകുറിച്ച് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: