കൊച്ചി: പനമ്പിള്ളിനഗറിനെ മിശ്രമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തിയ സര്‍വ്വെ പൂര്‍ത്തിയായി. പാര്‍പ്പിട മേഖലയായ പ്രദേശത്തെ വ്യാപാര വ്യവസായ മേഖലയാക്കാന്‍ വേണ്ടിയാണ് സര്‍വ്വേ നടത്തിയത്. നഗരാസൂത്രണ വിഭാഗത്തിലെ പന്ത്രണ്ട് ഉദ്യോഗസ്ഥരും എസിഎംഎസ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും സര്‍വ്വെ എടുക്കുന്ന സംഘത്തിലുണ്ടായിരുന്നു. സര്‍വ്വെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് നഗരസഭ അറിയിച്ചു. മിശ്രമേഖലയായി മാറ്റാനുള്ള അഭിപ്രായ സര്‍വ്വെയും നടത്തി. 80ശതമാനം അനുകൂല മറുപടി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: