പനാജി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടം തേടിയെത്തിയ സര്‍വ്വീസസിന് തുടക്കം തോല്‍വിയോടെ.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബംഗാളാണ് സര്‍വ്വീസസിനെ 1-0ന് പരാജയപ്പെടുത്തിയത്. ബംഗാളിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ചണ്ഡിഗഢിനെയും ബംഗാള്‍ ഇതേ മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു.
മറ്റൊരു മത്സരത്തില്‍ ചണ്ഡിഗഢ് ആദ്യ വിജയം സ്വന്തമാക്കി. മേഘാലയയെ 1-0ന് പരാജയപ്പെടുത്തി. മേഘാലയയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഇന്നലെ. ആദ്യ ദിനം ഗോവയോടും മേഘാലയ പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: