കൊച്ചി: പുറത്തുവരാനിരിക്കുന്ന റിപ്പോര്‍ട്ട് നിഷ്പക്ഷമാകില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്, പോലീസ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്തിന്റെ ഹര്‍ജിയെന്ന് സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്.
ഇത്തരം ഹര്ജികള്ക്കൊന്നും സത്യം കണ്ടെത്തുന്നതില്‍നിന്ന് തന്നെ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരപരിധിവിട്ട് പ്രവര്‍ത്തിക്കുന്നുവെന്നും കമ്മീഷന് സ്വയം ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു അഡ്വ. ജോര്‍ജ് പൂന്തോട്ടം മുഖേന അജിത് കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: