കളമശേരി: പൊള്ളലേറ്റ് ചികിത്സ തേടിവന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ആംബുലന്‍സില്‍ മണിക്കൂറുകളോളം കാത്തുനിര്‍ത്തിച്ചതായി പരാതി. കിറ്റക്സ് തൊഴിലാളിയായ തിലോത്തമ (20)യെയാണ് ഏലൂര്‍ പാതാളം ഇഎസ്ഐ ആശുപത്രിയില്‍ ഇന്നലെ രാത്രി 2 മണിക്കൂറോളം ഇരുത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് തിലോത്തമയെ റെഫര്‍ ചെയ്തതാണ്. അതിന്റെ നടപടിയ്ക്കായാണ് പാതാളത്ത് എത്തിയത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ 60% പൊള്ളലേറ്റ യുവതിയെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ ആശുപത്രി അധികൃതര്‍ തിലോത്തമയെ ലൂര്‍ദ്ദ് ആശുപത്രിയിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: