പനാജി: ഹോളിയാഘോഷിക്കാന്‍ സുഹൃത്തിനൊപ്പമെത്തിയ ഐറിഷ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 25 വയസ്സുളള യുവതിയുടെ നഗ്നമാക്കപ്പെട്ട മൃതദേഹം തെക്കന്‍ ഗോവയിലെ തുറസ്സായ സ്ഥലത്താണ് കണ്ടെത്തിയത്.
ബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് ഭാഷ്യം. ഹോളിയാഘോഷത്തില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ സുഹൃത്ത് നല്കിയ സൂചനകളനുസരിച്ച് ചിലരെ ചോദ്യം ചെയ്തു വരുന്നതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗോവ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: