ആലപ്പുഴ: തുമ്പോളി കൊടിവീട്ടില്‍ അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്ര സമിതി കൈവശമുള്ള വസ്തുക്കള്‍ ചില ന്യൂനപക്ഷ സമുദായങ്ങള്‍ വ്യാജ ആധാരങ്ങള്‍ ചമച്ച് പോലീസുകാരെ സ്വാധീനിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആരോപിച്ചു. തീരദേശപാതയോരത്തെ വിളക്ക്, നാഗത്തറ, ക്ഷേത്ര ചൈതന്യമുള്ള വൃക്ഷങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ ശ്രമമുണ്ട്.
ക്ഷേത്രഭൂമി തട്ടിയെടുക്കാനുള്ള ശ്രമം ഉടനടി നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സമിതി തീരുമാനിച്ചു. ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി ദയാഭരന് ഉദഘാടനം ചെയ്തു. അഡ്വ. രണ്‍ജിത് ശ്രീനിവാസ്, ആര്.എസ്. ദേവദാസ്, പി.പി. ഉദയന്‍, സാജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: