ന്യൂദല്‍ഹി: ഐഎസ് ബന്ധമുള്ള 75 പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റിലായതായി കേന്ദ്ര സര്‍ക്കാര്‍. ഇവരില്‍ 21 പേര് കേരളത്തില്‍ നിന്നുള്ളവരെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ആഹിര്‍ രാജ്യസഭയെ അറിയിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിയും വിവിധ സംസ്ഥാനങ്ങളിലെ പോലീസുമാണ് ഇവരെ പിടികൂടിയത്. കേരളീയരാണ് കൂടുതല്‍ പേരും. രണ്ടാമത് തെലങ്കാന, 16. കര്‍ണാടകം (ഒമ്പത്), മഹാരാഷ്ട്ര (എട്ട്), മധ്യപ്രദേശ് (ആറ്), ഉത്തരാഖണ്ഡ് (നാല്), തമിഴ്നാട് (നാല്), ഉത്തര്‍പ്രദേശ് (മൂന്ന്), രാജസ്ഥാന് (രണ്ട്), ജമ്മു കശ്മീര്‍, ബംഗാള്‍ (ഓരോന്നു വീതം) എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പിടിയിലായവര്‍.
കശ്മീരിലെ ചില യുവാക്കള്‍ ഐഎസ് പതാക ഉയര്‍ത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത്തരം വിഷയങ്ങളില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന പോലീസെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ ചില യുവാക്കള്‍ ഐഎസില്‍ ആകൃഷ്ടരായ കാര്യം ശ്രദ്ധയില്പ്പെടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: