കശ്മീരില്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു

Tuesday 13 June 2017 6:24 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സൈന്യം രണ്ട് ഭീകരരെ വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്ക്.  കലാറൂസ് പ്രദേശത്താണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടം സൈന്യം വളഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സംസ്ഥാന പോലീസിലെ കോണ്‍സ്റ്റബിളിനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച സൈന്യം ഇവിടെ വ്യാപക തെരച്ചിലും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.