പിജി വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നു

Wednesday 15 March 2017 9:03 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാര്‍ത്ഥികളുടെ സമരം രണ്ടാം ദിവസവും തുടരുന്നു. അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വിഭാഗങ്ങള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, പ്രസവവാര്‍ഡ്, ലേബര്‍ റൂം തുടങ്ങിയവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു, എന്നാല്‍ പിജിക്കാരുടെ സഹായം ലഭിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ചില ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടി വന്ന രോഗികളെ ബുദ്ധിമുട്ടിലാക്കി. പിജിയ്ക്കുശേഷം മൂന്നുവര്‍ഷം ബോണ്ട് നിര്‍ബന്ധമാക്കിയതിനെതിരെയാണ സമരം. മന്ത്രി തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച അലസിപിരിഞ്ഞിരുന്നു. തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ സംഘടന തീരുമാനിച്ചത്. ഈ രീതിയില്‍ സമരം മുന്നോട്ട് പോയാല്‍ രോഗികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് അനുഭവിയ്‌ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.