സിഐടിയുവിന്റെ പിടിവാശി അരിവിതരണം മുടങ്ങി

Wednesday 15 March 2017 9:06 pm IST

ആലപ്പുഴ: സിഐടിയുവിന്റെ പിടിവാശിയെത്തുടര്‍ന്ന് ആലപ്പുഴഎഫ്‌സിഐയില്‍ നിന്നുള്ള അരിവിതരണം മുടങ്ങി. ബിഎംഎസ് തൊഴിലാളികളെ പണിയെടുപ്പിക്കില്ലെന്ന ധിക്കാരപരമായ സമീപനമാണ് അരിവിതരണം മുടങ്ങാന്‍ കാരണം. നേരത്തെ എഫ്‌സിഐ നേരിട്ടു നിയമിച്ച തൊഴിലാളികളായിരുന്നു ഇവിടെനിന്നും ലോഡു കയറ്റിയിരുന്നത്. എന്നാല്‍ ഇവര്‍ അട്ടിക്കൂലി ആവശ്യപ്പെട്ട് സമരം ചെയ്തതതിനെത്തുടര്‍ന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് മന്ത്രി പി. തിലോത്തമന്റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ താത്കാലികമായി ചുമട്ടുജോലിക്ക് തൊഴിലാളികളെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ലോഡു കയറ്റുന്നതിന് പ്രത്യേക കരാര്‍ നല്‍കി. ഈ സാഹചര്യത്തില്‍ ബിഎംഎസില്‍ അംഗങ്ങളായ തൊഴിലളികള്‍ക്കും മറ്റു യൂണിയന്‍ അംഗങ്ങള്‍ക്കൊപ്പം ജോലി നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവില ബിഎംഎസ് അംഗങ്ങളായ തൊഴിലാളികള്‍ ഒരു ലോഡ് അരി കയറ്റിയതോടെ സിഐടിയുക്കാര്‍ പണിമുടക്കുകയും മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തുകുയമായിരുന്നു. പോലീസ് ഇടപെട്ട് തത്കാലത്തേക്ക് അരിയെടുപ്പ് നിര്‍ത്തിവച്ചു. പിന്നീട് എഡിഎമ്മിന്റെയും ജില്ലാ ലേബര്‍ ഓഫീസറുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബിഎംഎസ് തൊഴിലാളികളെ ചുമടെടുക്കാന്‍ അനുവദിക്കില്ലെന്ന ധിക്കാരപരമായ നിലപാടാണ് സിഐടിയു സ്വീകരിച്ചത്. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍ ബിഎംഎസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനെ അംഗീകരിച്ചു. കരാറുകാരനും ബിഎംഎസ് തൊഴിലാളികള്‍ക്ക് പണി നല്‍കാന്‍ സമ്മതമായിരുന്നു. 19 ലോഡ് അരി വിതരണമാണ് സിഐടിയുവിന്റെ പിടിവാശിമൂലം മുടങ്ങിയത്. 140 ലോഡ് അരി വാഗണുകളില്‍ കെട്ടിക്കിടക്കുകയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.