ഹരിപ്പാട്: മഹാരാഷ്ട്ര അമരാവതിയില്‍ നിന്നും ഓറഞ്ചു കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദേശീയപാതയില്‍ ആര്.കെ. ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ഓറഞ്ചു കയറ്റി ആറ്റിങ്ങലേക്ക് പോവുകയായിരുന്നു ലോറി ഇടത് വശത്തേക്ക് ഓടിയിറങ്ങി സമീപത്തെ മരത്തിലും വൈദ്യുതിപോസ്റ്റിലും ഇടിച്ചശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശി പ്രകാശന് പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു. ലോറിയുടെ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: