പിണറായി സര്‍ക്കാര്‍ പിന്നാക്ക വിഭാഗത്തെ വഞ്ചിച്ചു: പുഞ്ചക്കരി സുരേന്ദ്രന്‍

Tuesday 13 June 2017 8:16 am IST

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗത്തെ അവഗണിച്ചതിലും പിന്നാക്ക ക്ഷേമ പദ്ധതികള്‍ക്കായി നീക്കിവെച്ച തുക ലാപ്‌സാക്കുന്നതിലും പ്രതിഷേധിച്ച് ബിജെപി ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ പിന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നാക്ക ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക ക്ഷേമ വികസന കോര്‍പ്പറേ ഷന്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു. പരമ്പരാഗത തൊഴിലിലേര്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നു. വാഗ്ദാന ലംഘനം നടത്തിയ സര്‍ക്കാര്‍ പദ്ധതി തുകകള്‍ ലാപ്‌സാക്കുകയാണ്. ഈ വകുപ്പിന്റെ മന്ത്രി താന്‍ സ്വയം ബാലനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സം സ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, ഷൈജന്‍ നമ്പനത്ത്, ടി.എം. അനില്‍കുമാര്‍, എന്‍.പി. രാധാകൃഷ്ണന്‍, സത്യന്‍ കണ്ണന്‍, അരുണ്‍കുമാര്‍, പൊക്കിനാരി ഹരിദാസ്, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മുതലക്കുളത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ കെ.സി. രാജന്‍, ചോയിക്കുട്ടി, കെ.പി. രാജേന്ദ്രന്‍, കെ. ഷാജു, കെ.കെ. ബബ്‌ലു, എം.വി. ദിനേശന്‍, ബബീഷ്, ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.