നെടുങ്കണ്ടം: കഞ്ചാവുമായി യുവാവ് പിടിയില്‍. ശാന്തന്‍പാറ ചേരിയാര്‍ കരയില്‍ ബിജു(29) ആണ് ഇന്നലെ ഉച്ചക്ക് 12ന് ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ എക്സൈസ് വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്.
അടിവസ്ത്രത്തിലോളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 15 പൊതി കഞ്ചാവാണ് ആണ് പ്രതിയില്‍ നിന്ന് കണ്ടെത്തിയത്. വില്‍പ്പനക്കും സ്വന്തം ആവശ്യത്തിനുമാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് എക്സൈസ് നല്കുന്ന വിവരം. ഉടുമ്പന്‍ചോല അഡീഷണല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍മ്മാരായ ശ്രീകുമാര്‍, ദീപു കുമാര്‍, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: