ലോട്ടറി: പുതിയ നിയമം വരുന്നു

Tuesday 13 June 2017 7:24 am IST

തിരുവനന്തപുര: ജിഎസ്ടി നിലവില്‍ വരുന്നതോടെ സംസ്ഥാന ലോട്ടറി നിയമം ഇല്ലാതാകുന്നതിനാല്‍ പുതിയ നിയമ നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്തി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. 2014,15,16 വര്‍ഷങ്ങളിലായി കേരളത്തില്‍ നടന്ന ഓണ്‍ലൈന്‍ വ്യാപാരത്തിന്റ വിറ്റുവരവ് യഥാക്രമം 1170, 1755, 633 കോടി രൂപയാണ്. ട്രഷറിയില്‍ കോര്‍ബാങ്കിങ് സമ്പ്രദായത്തിന്റ അടുത്ത ഘട്ടമായി ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം നെറ്റ് ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രവാസികളില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കെഎസ്എഫ്ഇ ഓണ്‍ലൈന്‍ പ്രവാസിചിട്ടി പദ്ധതി ആവിഷ്‌ക്കരിച്ച് വരികയാണ്. പദ്ധതിയിലൂടെ കെഎസ്എഫ്ഇ സമാഹരിക്കുന്ന തുക കിഫ്ബിയുടെ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതു വഴി സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ പ്രവാസി നിക്ഷേപം ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പ്രവാസികളെയെങ്കിലും ഈ ഉദ്യമത്തില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നു. മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. സഹകരണസ്ഥാപനങ്ങളില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.