കോട്ടയം: മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഭരണസമിതിക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍. വൈസ് പ്രസിഡന്റ് ലേഖ കൃഷ്ണന്കുട്ടിനായര്ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചത്.
അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. കേരളാ കോണ്‍ഗ്രസ് (എം), കോണ്‍ഗ്രസ് സംഖ്യം ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍ മാത്രമാണ് അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. കേരളാ കോണ്‍ഗ്രസ് (എം) പിന്തുണയോടെ ജയിച്ച 3 കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു.
കേരളാ കോണ്‍ഗ്രസ് (എം)ന്റെ നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വത്തിന്റെ വഴിവിട്ട രാഷ്ട്രീയ കൂട്ടുകെട്ടും തീരുമാനവുമാണ് മൂന്നിലവില്‍ നടപ്പായത്.
കേരളാ കോണ്‍ഗ്രസ് (എം) വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തെ പിന്തുണക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായ തിരിച്ചടിക്ക് കേരളാ കോണ്‍ഗ്രസ് (എം) മടിക്കില്ലെന്നും നേതാക്കള്‍ മപ്രസ്താവനയില് മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: