ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ചു. ജനുവരി ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യുന്ന വര്‍ദ്ധന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 48.85 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 55.51 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇത് ഗുണമാകും. മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ 6833.50 കോടി രൂപയുടെ അധികബാദ്ധ്യതയാണ് വരികയെന്ന് കേന്ദ്രം അറിയിച്ചു. ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: