ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ മറുപടി തരംഗമാകുന്നു. അജീത് സിങ് എന്ന യുവാവിനാണ് മോദിയുടെ മറുപടി ലഭിച്ചത്. ”താങ്കള്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അല്ല, അദ്ദേഹം എനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു”. ഇതായിരുന്നു അജീത് സിങ്ങിന്റെ ട്വീറ്റ്.
മോദിയുടെ പ്രസംഗം പരാമര്‍ശിച്ച് ആയാം ന്യൂ ഇന്ത്യ എന്ന് ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. ഇതിന് മോദിയുടെ മറുപടി ഇങ്ങനെ. ”തീര്‍ച്ചയായും. ഓരോ ഇന്ത്യക്കാരന്റെയും പ്രധാന സേവകനാകുന്നതില് സന്തോഷിക്കുന്നു”. അപ്രതീക്ഷിതമായി പ്രധാനമന്ത്രി പ്രതികരിച്ചതിന്റെ സന്തോഷത്തിലാണ് അജീത് സിങ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ അഭിനന്ദിച്ചുള്ള നിരവധി ട്വീറ്റുകള്‍ക്ക് മോദി മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: