മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. ’ ഏകാധിപത്യത്തിന്റെയും വിഭാഗീയതയുടെയും ജില്ലാ, മണ്ഡലം ഭാരവാഹികളുടെ പ്രവര്‍ത്തനത്തിലുള്ള പ്രതിഷേധവുമായാണ് നൂറിലെറെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്റ്റ് വിട്ട് ബിജെപിയിലേത്തുന്നത്.
പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പരാജയവും തുടര്‍ന്ന് ഒരു വിഭാഗത്തെ ഒഴിവാക്കി നിര്‍ത്തുകയും പുറത്താക്കലും നടന്നിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഡിസിസി സെക്രട്ടറിയടക്കം ഭാരവാഹിത്വം വിട്ടൊഴിഞ്ഞ് ഒട്ടേറെ പേര് കൂട്ടരാജി വെച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജനാധിപത്യ പ്രവര്‍ത്തന ലക്ഷ്യവുമായാണ് തങ്ങള്‍ ബിജെപിയിലെത്തുന്നതെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: