മൂവാറ്റുപുഴ: രാഷ്ട്രീയ സ്വയംസേവക സംഘം ദ്വിതീയവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിന്റെ സ്വാഗതസംഘ രൂപീകരണം വളയന്‍ചിറങ്ങര മന്നം വിദ്യാഭവന് സ്കൂളില്‍ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് എം.എ വാസുദേവന്‍ (റിട്ട: ജനറല്‍ മാനേജര്‍ എച്ച്എന്‍എല്‍) അധ്യക്ഷനായി. സഹ.പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് വര്‍ഗിന്റെ പ്രാധാന്യത്തെയും, നടത്തിപ്പിനെയും സംബന്ധിച്ച് വിശദീകരിച്ചു.
ഏപ്രില്‍ 23 മുതല്‍ മെയ് 13 വരെ വളയന്‍ചിറങ്ങര ഹയര്‍സെക്കന്ററി സ്കൂളിലാണ് പരിശീലനശിബിരം. സംഭാഗ് കാര്യവാഹ് സി.കെ രാധാകൃഷ്ണന്, സംബന്ധിച്ച യോഗത്തില്‍ വിഭാഗ് കാര്യവാഹ് എം.ആര്. കൃഷ്ണകുമാര്‍ സ്വാഗതവും, ജില്ല കാര്യവാഹ് എന്‍.എസ്. ബാബു നന്ദിയും പറഞ്ഞു.
സ്വാമി അക്ഷയാത്മനന്ദ, രാമകൃഷ്ണമഠം മൂവാറ്റുപുഴ സുന്ദരംഗോവിന്ദ് (റിട്ട:ജഡ്ജ്), എം.കെ. കുഞ്ഞോല്‍ (രക്ഷാധികാരി ഹരിജന്‍ സമാജം), നാരായണന് നമ്പൂതിരി സ്വര്‍ണ്ണത്തുമന (യോഗക്ഷേമസഭ സംസ്ഥാന വൈസ്.പ്രസിഡന്റ്്), എം.എ വാസുദേവന്‍ (വിഭാഗ് സംഘചാലക്), പി.എം. വേലായുധന് (ബിജെപി സംസ്ഥാന വൈസ്.പ്രസിഡന്റ്്), കെ.കെ. കര്ണന് (നിറപറ ഗ്രൂപ്പ്, എസ്എന്‍ഡിപി യോഗം യുണിയന്‍ പ്രസിഡന്റ്), ഡോ. ബി.രാജീവ് (ആയുര്ആരോഗ്യകേന്ദ്രം പെരുമ്പാവൂര്‍), വി.ജി. ശശികുമാര്‍ (മാനേജര്‍ വളയന്‍ചിറങ്ങര ഹയര്സെസക്കന്ഡറി സ്കൂള്‍) എന്നിവര്‍ രക്ഷാധികാരിമാരായും ഇ.രാമന്‍കുട്ടി (ഡയറക്ടര്‍ ഭാരതീയ വിദ്യാഭവന്) അധ്യക്ഷന്‍, എന്‍. ശിവദാസന്‍ നായര്‍ (റിട്ട. ഡിവൈഎസ്പി) ജനറല്‍ കണ്‍വീനര്‍ എന്നിവരുള്‍പ്പെടെ ഇരുന്നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: